12:10pm 08 November 2026
NEWS
സ്വർണവില പിടിവിട്ട് കുതിക്കുന്നു
12/04/2025  11:26 AM IST
nila
സ്വർണവില പിടിവിട്ട് കുതിക്കുന്നു

പവന് വില 70,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപ വർധിച്ചതോടെ പവന് 70,160 രൂപയായി. 8,770 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില.  മൂന്നു ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന്  4,360 രൂപയുടെ വർധനവാണുണ്ടായത്. വ്യാഴാഴ്ച 2,160 രൂപയാണ് ഒരു പവൻ സ്വർണത്തിന് വർധിച്ചത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വിലവർധനവായിരുന്നു. വെള്ളിയാഴ്ച 1,480 രൂപയുമാണ് പവന് കൂടിയത്.

അപ്രതീക്ഷിതമായി സ്വർണത്തിന് ഡിമാന്റ് കൂടിയതാണ് വിലയിലെ കുതിപ്പിന് പിന്നിൽ. വിവിധ രാജ്യങ്ങൾക്ക് ചുമത്തിയ തീരുവ താത്കാലികമായി നിർത്തിവെയ്ക്കാൻ തീരുമാനിച്ചെങ്കിലും ചൈനയുടേത് വൻതോതിൽ വർധിപ്പിച്ചതാണ് പെട്ടെന്നുള്ള ഡിമന്റ് വർധനയ്ക്ക് പിന്നിൽ. ട്രംപിന്റെ താരിഫ് യുഎസിലെ കടപ്പത്ര വിപണിയെ ബാധിച്ചതും സുരക്ഷിത നിക്ഷേപത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. രാജ്യാന്തര വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് ഇതാദ്യമായി 3,235 ഡോളറിലെത്തി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img